ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ വാണിജ്യ ഗതാഗതവുമായി ബന്ധപ്പെട്ട് അമേരിക്ക ഉയർത്തുന്ന ഭീഷണികൾക്കിടെ ഒമാന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇറാൻ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ടെലിഫോൺ മുഖേന ചർച്ചകൾ നടത്തി.
ഹോർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യങ്ങൾ കൂടിക്കാഴ്ചയിൽ വിശദമായി അവലോകനം ചെയ്തതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ അയൽരാജ്യങ്ങളെയും ചർച്ചകളുടെ ഭാഗമാകാൻ ക്ഷണിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
അമേരിക്കയുടെ നിലപാട്
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള നീക്കത്തെ അമേരിക്ക ശക്തമായി എതിർക്കുകയാണ്. ഇത്തരം നടപടികൾ അനുവദിക്കില്ലെന്നും, ഇതിന് പിന്തുണ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യുഎസ് ഭരണകൂടം മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്ര ജലപാതയായ ഇവിടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒരു നീക്കവും അംഗീകരിക്കാനാവില്ലെന്നും അമേരിക്ക വ്യക്തമാക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്
വൈറ്റ് ഹൗസിൽ നടന്ന കാബിനറ്റ് യോഗത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒമാനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
ഒമാൻ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ തയ്യാറായില്ലെങ്കിൽ സൈനിക നടപടി ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡോണൾഡ് ട്രംപ് നടത്തിയ ഈ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഒമാൻ എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

