കൊച്ചി: എറണാകുളം കടവുംഭാഗം ജൂതപ്പള്ളിക്ക് മുൻപിൽ നടന്ന തീവെയ്പ്പ് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറുന്നു. തീവ്രവാദ വിരുദ്ധ സേനയ്ക്ക് കേസിന്റെ അന്വേഷണ ചുമതല കൈമാറാൻ ഇരിക്കവെയാണ് എൻഐഎ സംഘം രംഗപ്രവേശം ചെയ്യുന്നത്.
ഈ കേസിൽ പ്രതിക്കെതിരെ നേരത്തെ കർശന വകുപ്പായ യുഎപിഎ (UAPA) ചുമത്തിയിരുന്നു. പുത്തൻകുരിശ് സ്വദേശിയായ എബിൻ പോൾ ആണ് ഈ സംഭവത്തിലെ പ്രതി.
കാറിലെത്തി പള്ളിക്ക് മുൻപിൽ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു ഇയാൾ ചെയ്തത്. പ്രതിയുടെ ഈ കൃത്യത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ ഇയാൾ തീവ്രവാദ സ്വഭാവമുള്ള ചില ഗ്രൂപ്പുകളിൽ ചാറ്റ് നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ടെലഗ്രാമിൽ ‘ബോസ്’ എന്ന അക്കൗണ്ട് ഇയാൾ ഉപയോഗിച്ചിരുന്നതായും വിവരങ്ങളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

