തിരുവനന്തപുരം ജില്ലയിലെ തേവലക്കാട് എസ് എന്‍ യുപി സ്കൂളില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരത. ഉച്ചാരണശുദ്ധി ഇല്ലെന്ന് ആരോപിച്ച് ആറാം ക്ലാസുകാരനായ കുട്ടിയെ ക്ലാസ് മുറിയില്‍ വെച്ച് നാക്ക് വടിപ്പിച്ചെന്നാണ് ഗുരുതര പരാതി ഉയർന്നത്.
സംഭവത്തിൽ കുട്ടിയുടേയും സഹപാഠികളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകന് ആകര്‍ഷ് എസ് എസിനെ സസ്പെന്‍ഡ് ചെയ്തു. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്ലാസില്‍ കുട്ടി ഉച്ചരിച്ച ഒരു വാക്ക് വ്യക്തമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അധ്യാപകൻ കുട്ടിയെ പരിഹസിച്ചത്. തുടർന്ന് മറ്റൊരു കുട്ടിയെക്കൊണ്ട് ഈര്‍ക്കില്‍ വരുത്തി പരസ്യമായി നാക്ക് വടിപ്പിക്കുകയായിരുന്നു എന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
മാസങ്ങളോളം ഈ ദാരുണ സംഭവം പുറംലോകമറിഞ്ഞിരുന്നില്ല. പിന്നീട് സ്കൂളിലെ ചില ആഭ്യന്തര തര്‍ക്കങ്ങളുടെ ഭാഗമായാണ് വിഷയം ബാലാവകാശ കമ്മീഷന്റെ മുന്നിലെത്തിയത്.
അപമാനിക്കപ്പെട്ട കുട്ടി ഈ സംഭവം ആരോടും പറയാതെ ഉള്ളിലൊതുക്കുകയായിരുന്നു.
എന്നാൽ സഹപാഠികൾക്ക് കുട്ടിയുടെ മാനസികാവസ്ഥ കണ്ട് ദുഃഖം തോന്നുകയും, അവര്‍ വിവരം ഹെഡ്മാസ്റ്ററോടും മറ്റ് അധ്യാപകരോടും പറയുകയുമായിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ സ്കൂള്‍ മാനേജ്മെന്റ് ഈ വിഷയം ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
മാസങ്ങള്‍ക്ക് ശേഷമാണ് ബാലാവകാശ കമ്മീഷനടക്കമുള്ള അധികാരികൾക്ക് പരാതി ലഭിക്കുന്നത്. ചൈല്ഡ്ലൈന് അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഇപ്പോള്‍ അധ്യാപകനെതിരെ സസ്പെൻഷൻ നടപടിയുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

