സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ നിരക്ക് വർഷം തോറും ആശങ്കാജനകമാംവിധം ഉയരുകയാണ്. അമിത വേഗത, ഡ്രൈവിങ്ങിലെ അശ്രദ്ധ, ഒപ്പം റോഡ് നിർമാണത്തിലെ അശാസ്ത്രീയത എന്നിവയാണ് നിരത്തുകളിൽ രക്തച്ചൊരിച്ചിലിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
റോഡ് അപകടങ്ങൾ 2030-ഓടെ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാറ്റ്പാക്ക് പ്രത്യേക റോഡ് സുരക്ഷാ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഈ പദ്ധതി കൃത്യമായി നടപ്പിലാക്കാനായാൽ സംസ്ഥാനത്തെ റോഡ് ദുരന്തങ്ങൾ വലിയ തോതിൽ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ വാഹനപ്പെരുപ്പത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ഒടുവിലത്തെ കേരള സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്തുവിടുന്നത്. 1990-ൽ കേരളത്തിൽ ആകെ ഉണ്ടായിരുന്നത് 6,48,000 മോട്ടോർ വാഹനങ്ങൾ മാത്രമായിരുന്നുവെങ്കിൽ, 2024-2025 കാലഘട്ടത്തിലേക്ക് എത്തിയപ്പോൾ അത് 51,81,97,585 ആയി കുത്തനെ ഉയർന്നിരിക്കുകയാണ്.
ഈ വാഹനപ്പെരുപ്പവും ഗതാഗത സംവിധാനങ്ങളിലെ സുരക്ഷാ വീഴ്ചകളുമാണ് ഗൗരവകരമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

