കോഴിക്കോട്: കുടുംബശ്രീയുടെ കോഴിക്കോട് ജില്ലാ മിഷന് കീഴിലുള്ള ഡി.ഡി.യു.ജി.കെ.വൈ മൈഗ്രേഷൻ സപ്പോർട്ട് സെന്ററിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെന്റർ കോഓഡിനേറ്റർ കം ഡെസ്ക് ഏജന്റ്, കാൾ സെന്റർ കം ഡെസ്ക് ഏജന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
സെന്റർ കോഓഡിനേറ്റർ കം ഡെസ്ക് ഏജന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലാ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക് കീഴിലുള്ള ഏതെങ്കിലും കോഴ്സ് പൂർത്തിയാക്കിയിരിക്കണം എന്നതും നിർബന്ധമാണ്.
പ്രായപരിധി 30 വയസ്സാണ്. കാൾ സെന്റർ കം ഡെസ്ക് ഏജന്റ് തസ്തികയ്ക്ക് പ്ലസ് ടുവും ഡി.ഡി.യു.ജി.കെ.വൈ കോഴ്സുമാണ് യോഗ്യത.
ഈ തസ്തികയിലേക്കുള്ള പ്രായപരിധി 28 വയസ്സാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.
അപേക്ഷകൾ ഒക്ടോബർ നാലിന് വൈകുന്നേരം അഞ്ചിന് മുൻപായി ജില്ലാ മിഷൻ കോഓഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ (പി.ഒ), കോഴിക്കോട് – 673020 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2373066.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

