തൃശൂർ ജില്ലയിൽ ദാരുണ സംഭവം. വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവ് മുനമ്പ് ഉന്നതിയിൽ വീടിനുള്ളിൽ വെച്ച് മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി.
വേലിയത്ത് വീട്ടിൽ കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകൻ പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച ഈ കൊലപാതകം അരങ്ങേറിയത്. മത്സ്യത്തൊഴിലാളിയായ കുമാരൻ മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ഉടനെയായിരുന്നു ആക്രമണം.
വീടിന്റെ മുറി അകത്തുനിന്ന് അടച്ച ശേഷമാണ് പ്രതി വെട്ടുകത്തി ഉപയോഗിച്ച് അച്ഛന്റെ കഴുത്തിലും തലയിലും വെട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി. കൃത്യം നടക്കുന്ന സമയത്ത് വീട്ടിൽ മറ്റു കുടുംബാംഗങ്ങൾ ആരും തന്നെ ഉണ്ടായിരുന്നില്ല.
വൃദ്ധന്റെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പ്രതിയായ പ്രജീഷ് ലഹരിക്ക് അടിമയാണെന്നും ഇയാൾക്ക് മാനസിക അസ്വസ്ഥതകൾ ഉള്ളതായും സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

