ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ കൊച്ചി സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കൊച്ചി സിറ്റി പോലീസ് അറിയിച്ചു. ഓഗസ്റ്റ് 30, 31 എന്നീ തീയതികളിൽ ഉച്ചയ്ക്ക് 12:30 മണി മുതൽ വൈകിട്ട് 05:30 മണി വരെയാണ് നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്.
ദേശീയപാത 544-ൽ കളമശ്ശേരി എസ്.സി.എം.എസ്. മുതൽ കളമശ്ശേരി ടി.വി.എസ്.
ജംഗ്ഷൻ വരെയും, മെഡിക്കൽ കോളേജ് റോഡിൽ എച്ച്.എം.ടി. ജംഗ്ഷൻ മുതൽ തോഷിബ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെടും.
കൂടാതെ, സീപോർട്ട്-എയർപോർട്ട് റോഡിൽ തോഷിബ ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയുള്ള മേഖലകളിലും കർശന നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. യാത്രാവഴികളിലെ മാറ്റങ്ങൾ:
ഓഗസ്റ്റ് 31-ന് ആലുവയിൽ നിന്നും ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ പുതിയ വഴി സ്വീകരിക്കേണ്ടതാണ്.
ഈ വാഹനങ്ങൾ ആലുവ പറവൂർ കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് യു.സി. കോളേജ് ജംഗ്ഷനിൽ എത്തിച്ചേരണം.
തുടർന്ന് അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് കടുങ്ങല്ലൂർ – മുപ്പത്തടം റോഡ് വഴി കണ്ടെയ്നർ റോഡിലെത്തി, ചേരാനല്ലൂർ ജംഗ്ഷൻ വഴി ദേശീയപാത 66-ലൂടെ ഇടപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്. അന്ന് ഉച്ചയ്ക്ക് 12:30 മുതൽ വൈകിട്ട് 05:30 വരെയുള്ള സമയത്താണ് ഈ ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.
പെരുമ്പാവൂർ, കിഴക്കമ്പലം, പൂക്കാട്ടുപടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും തൃപ്പൂണിത്തുറ, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പള്ളിക്കര, കരിമുകൾ, അമ്പലമുകൾ റോഡ് വഴി ഇരുമ്പനം ജംഗ്ഷനിൽ എത്തി അവിടെനിന്നും തങ്ങളുടെ യാത്ര തുടരേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. പാർക്കിംഗിനും കച്ചവടങ്ങൾക്കും കർശന വിലക്ക്:
ഗതാഗത നിയന്ത്രണം നിലവിലുള്ള പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വഴിയോര കച്ചവടങ്ങൾ നടത്തുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കളമശ്ശേരി എസ്.സി.എം.എസ്. ജംഗ്ഷൻ മുതൽ കളമശ്ശേരി ടി.വി.എസ്.
ജംഗ്ഷൻ വരെയുള്ള റോഡ്, കളമശ്ശേരി എച്ച്.എം.ടി. റോഡ്, മെഡിക്കൽ കോളേജ് റോഡ്, തോഷിബ ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയുള്ള സീപോർട്ട്-എയർപോർട്ട് റോഡ്, ചിത്രപ്പുഴ പാലം വഴി പോകുന്ന റോഡുകൾ എന്നിവയാണ് പ്രധാനമായും ഈ നോ-പാർക്കിംഗ് പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

