നഗരത്തിൽ കവർച്ചയും ഭവനഭേദനവും ആസൂത്രണം ചെയ്യുന്നതിനിടയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ സഹോദരങ്ങളെ പൊലീസ് പിടികൂടി. കല്ലായി ചക്കുംകടവ് സ്വദേശികളായ മുഹമ്മദ് ഷിഹാല്‍ എംപി (26), സഹോദരന് മുഹമ്മദ് ഫാസില്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി പാളയം ബസ് സ്റ്റാന്റിലെ പ്രധാന കവാടത്തിന് സമീപം വെച്ചാണ് ഇരുവരും പിടിയിലായത്. നഗരത്തിൽ കവര്‍ച്ചയ്ക്കും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും പദ്ധതിയിടുന്നതിനിടയിലാണ് പൊലീസ് സംഘം ഇവരെ വളഞ്ഞ് കസ്റ്റഡിയിലെടുത്തത്.
എസ്.ഐ രാകേഷ്, എ.എസ്.ഐ നൗഫല്‍, സിവില്‍ പോലീസ് ഓഫീസര്‍ സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ ഒരാളായ മുഹമ്മദ് ഫാസിലിന് കോഴിക്കോട് ടൗണ്‍, കസബ, വെള്ളയില്‍, ഫറോക്ക്, ചെമ്മങ്ങാട്, പന്നിയങ്കര, മാവൂര്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.
മയക്കുമരുന്ന് ഉപയോഗവും വില്പനയും, ടാഗോര്‍ ഹാളിന് പിറക് വശത്തുള്ള ഹോട്ടലില്‍ വെച്ച് ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ആക്രമിച്ച സംഭവം, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 5000 രൂപ കവര്‍ച്ച ചെയ്ത കേസ്, ബൈക്ക് മോഷണം തുടങ്ങി ഇരുപതോളം കേസുകളാണ് ഇയാളുടെ പേരിലുള്ളത്. മറ്റൊരു പ്രതിയായ മുഹമ്മദ് ഷിഹാലിന് കൊയിലാണ്ടി, വടകര, കോട്ടക്കല്‍, അരീക്കോട്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഫറോക്ക്, ചേവായൂര്‍, എലത്തൂര്‍, മാറാട്, പന്തീരങ്കാവ്, നല്ലളം, മാവൂര്‍, കസബ, നടക്കാവ് സ്റ്റേഷനുകളിലായി മുപ്പത്തിരണ്ടോളം കേസുകളാണുള്ളത്.
കൊയിലാണ്ടി ഗള്‍ഫ് ബസാറിലെ മൊബൈല്‍ കടയില്‍ നിന്നും എട്ട് മൊബൈല്‍ ഫോണുകളും രണ്ട് സ്മാര്‍ട്ട് വാച്ചുകളും കവര്‍ന്നതും, ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയതും, പാര്‍ക്ക് ചെയ്തിരുന്ന ലോറി ക്യാബിനില്‍ നിന്നും 55,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചതും അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഇയാള്‍ പ്രതിയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

