തിരുവനന്തപുരം നഗരത്തിൽ പാറ്റൂരിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം ഇന്ന് വൈകിട്ട് 6:30 ഓടെയാണ് നിയന്ത്രണംവിട്ട
കാർ എതിരെ വന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. പാളയത്തു നിന്നും പാറ്റൂരിലേക്ക് വരികയായിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്.
എതിരെ വന്ന ബൈക്കിലും ഓട്ടോറിക്ഷയിലുമാണ് കാർ ഇടിച്ചത്. ഈ ശക്തമായ കൂട്ടിയിടിയിൽ ബൈക്ക് യാത്രികന്റെ കാൽ അറ്റുപോകുകയായിരുന്നു.
അപകടമുണ്ടാക്കിയ കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

