12 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചു; ജുവനൈൽ ഹോമിലെ കെയർടേക്കർ അറസ്റ്റിൽ | Juvenile Home Caretaker Arrested in Abuse Case | Kerala News | Malayalam News | Manorama Online News
Read Full Article
കോഴിക്കോട് ∙ ജുവനൈൽ ഹോമിലെ വെള്ളിമാടുകുന്ന് സർക്കാർ ജുവനൈൽ ഹോമിലെ അന്തേവാസിയായിരുന്ന 12 വയസ്സു പ്രായമുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ജുവനൈൽ ഹോമിലെ കെയർടേക്കർ മൂഴിക്കൽ ചെലവൂർ പാറങ്ങോട്ട് വീട്ടിൽ പി.അയൂബിനെ(58) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
What you should read next
കേസിൽ ഒളിവിലായിരുന്ന അയൂബിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ കോടതിക്കു മുൻപാകെ കീഴടങ്ങുകയായിരുന്നു.
പ്രതിയെ റിമാൻഡ് ചെയ്തു. 12 വയസ്സുകാരനെ സ്ഥാപനത്തിൽ വച്ച് പലതവണ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.
സ്ഥാപനത്തിലെ മറ്റ് കുട്ടികളെ പീഡനത്തിനു ഇരയാക്കിയോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. English Summary:
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-crime-rape 40oksopiu7f7i7uq42v99dodk2-list mo-crime-posco 4h3koqgvq6m1g5fboo8g2cina1 mo-news-common-keralanews
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

