അയോധ്യയിലെ രാമക്ഷേത്രം നാളെ കോൺഗ്രസിന്റെ ഉന്നതതല പ്രതിനിധി സംഘം സന്ദർശിക്കും. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ഷേത്ര ദർശനത്തിനായി എത്തുന്നത്.
കിഷോരി ലാൽ ശർമ്മ, തനുജ് പുനിയ, രാകേഷ് റാത്തോഡ്, ഉജ്ജ്വൽ രാമൻ സിംഗ് തുടങ്ങിയ എംപിമാരും ഈ സംഘത്തിൽ ഉൾപ്പെടുന്നുണ്ട്. കോൺഗ്രസിന്റെ പ്രമുഖരായ നിരവധി നേതാക്കൾ ഇവർക്കൊപ്പം അയോധ്യയിൽ എത്തും.
അതേസമയം, ക്ഷേത്രത്തിലെ സംഭാവനയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം ശക്തമായി തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായിയെ അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടും ചോദ്യം ചെയ്തു.
ട്രസ്റ്റ് അംഗമായിരുന്ന അനിൽ മിശ്രയുമായി ബന്ധപ്പെട്ടും ക്രമക്കേടുകൾ ഉയർന്നുവന്ന സാഹചര്യത്തിൽ കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

