വിദ്യാഭ്യാസ മേഖലയിൽ ഏറെ ചർച്ചയായ സിബിഎസ്ഇയുടെ ത്രിഭാഷാ നയത്തിൽ നിർണായകമായ ഇളവുകൾ വരുത്തി അധികൃതർ ഉത്തരവിറക്കി. പത്താം ക്ലാസ് വിദ്യാർഥികൾക്ക് നിലവിൽ മൂന്നു ഭാഷാ നയം കർശനമായി പിന്തുടരേണ്ടതില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് മേയ് 15-ന് പുറത്തിറക്കിയ ഉത്തരവ് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയ സൂചനകളെ മാനിച്ചാണ് പുതിയ തീരുമാനങ്ങൾ.
വിദ്യാർഥികൾക്കുള്ള ഇളവുകൾ സംബന്ധിച്ച വിശദാംശങ്ങൾ: * പത്താം ക്ലാസ് വിദ്യാർഥികൾക്ക്: നിലവിൽ 2026–27 അധ്യയന വർഷത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നിലവിലെ സംവിധാനത്തിൽ മാറ്റമുണ്ടാകില്ല. ബോർഡ് പരീക്ഷയിൽ രണ്ട് ഭാഷകൾ മാത്രം എഴുതിയാൽ മതിയാകും.
മൂന്നാമതൊരു ഭാഷ ഈ ബാച്ചിന് നിർബന്ധമല്ല. * ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക്: ഒൻപതാം ക്ലാസിൽ പഠിക്കുന്നവർ മൂന്ന് ഭാഷകൾ പഠിക്കണം.
ഇതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണം. (ഹിന്ദി, സംസ്കൃതം, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, മറാഠി, ബംഗാളി, പഞ്ചാബി, ഗുജറാത്തി, ഒഡിയ, അസമീസ് തുടങ്ങിയവ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലിഷ്, ഫ്രഞ്ച്, ജർമൻ, അറബിക്, സ്പാനിഷ് തുടങ്ങിയവ നോൺ-നേറ്റീവ് ഭാഷകളിലും ഉൾപ്പെടുന്നു).
മൂന്നാം ഭാഷയുടെ മൂല്യനിർണയം സ്കൂൾ തലത്തിൽ ഇന്റേണൽ അസസ്മെന്റ് രീതിയിലായിരിക്കും നടക്കുക. അടുത്ത വർഷം പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുമ്പോഴും മൂന്നാം ഭാഷയ്ക്ക് പരീക്ഷയുണ്ടാകില്ല.
* ഏഴ്, എട്ട് ക്ലാസ് വിദ്യാർഥികൾക്ക്: ഇവർ 9, 10 ക്ലാസുകളിലെത്തുമ്പോൾ മൂന്ന് ഭാഷകൾ നിർബന്ധമായും പഠിക്കണം. നിലവിൽ രണ്ട് വിദേശ ഭാഷകൾ പഠിക്കുന്നവരാണെങ്കിൽ, അവർ അധികമായി ഒരു ഇന്ത്യൻ ഭാഷ കൂടി തിരഞ്ഞെടുത്ത് പത്താം ക്ലാസ് വരെ തുടരണം.
എന്നാൽ, പത്താം ക്ലാസിൽ മൂന്നാമത്തെ ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. * ആറാം ക്ലാസ് വിദ്യാർഥികൾക്ക്: നിലവിൽ ആറാം ക്ലാസിൽ പഠിക്കുന്നവർ 10-ാം ക്ലാസിലെത്തുമ്പോൾ മൂന്ന് ഭാഷകളിലും ബോർഡ് പരീക്ഷ എഴുതേണ്ടി വരും.
പ്രത്യേക ഇളവുകൾ:
വിവിധ സാഹചര്യങ്ങൾ പരിഗണിച്ച് ചില വിഭാഗങ്ങൾക്ക് പ്രത്യേക ഇളവുകളും അനുവദിച്ചിട്ടുണ്ട്:
1. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്ക് മൂന്നാമത്തെ ഭാഷ പഠിക്കണമെന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാകാം.
2.
വിദേശത്തുള്ള സ്കൂളുകൾക്ക് മൂന്നാം ഭാഷയായി ഇന്ത്യൻ ഭാഷ പഠിക്കണമെന്ന വ്യവസ്ഥ ബാധകമല്ല.
3. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന വിദ്യാർഥികൾക്കും ഈ വ്യവസ്ഥയിൽ ഇളവുണ്ട്.
4.
മാതാപിതാക്കളുടെ സ്ഥലംമാറ്റം മൂലം സ്കൂൾ മാറേണ്ടി വരുന്ന വിദ്യാർഥികൾക്ക് തങ്ങൾ പഠിച്ചുവന്ന ഭാഷകൾ തന്നെ തുടരാൻ സ്കൂളുകൾ സൗകര്യം ഒരുക്കണം. ത്രിഭാഷാ പദ്ധതി പ്രകാരം മൂന്ന് ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണം.
ആദ്യത്തെ രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളാണെങ്കിൽ മൂന്നാമതായി ഒരു വിദേശ ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

