സ്വർണ വിപണിയിൽ വലിയ വിലക്കുറവ് രേഖപ്പെടുത്തി. ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം പകരുന്ന രീതിയിൽ വിലയിൽ കാര്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് വൈകുന്നേരത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് സ്വർണം ഗ്രാമിന് 100 രൂപ കുറഞ്ഞ് 13,010 രൂപയിലെത്തി. പവന് 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,04,080 രൂപയായി താഴ്ന്നു.
രാവിലെയും വിലയിൽ കുറവ് ദൃശ്യമായിരുന്നു. വില കുറയാനുള്ള കാരണങ്ങൾ
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവാണ് ആഗോള വിപണിയിൽ സ്വർണവില താഴാൻ പ്രധാന കാരണം.
ബ്രെന്റ് ക്രൂഡ് ബാരലിന് 72 ഡോളറിന് മുകളിലേക്കും യുഎസ് ക്രൂഡ് വില 70 ഡോളറിന് അടുത്തേക്കും എത്തിയിട്ടുണ്ട്. ഇത് ആഗോളതലത്തിൽ പണപ്പെരുപ്പ ആശങ്ക വർധിപ്പിക്കുകയും യുഎസ് ഡോളർ സൂചിക കരുത്താർജിക്കുകയും ചെയ്തു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകൾ ഡോളറിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു. രാജ്യാന്തര വിപണിയിൽ ഡോളറിലാണ് സ്വർണ വ്യാപാരം നടക്കുന്നത് എന്നതിനാൽ, ഡോളറിന്റെ മൂല്യവർധനവ് സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കാൻ കാരണമാകുന്നു.
നിലവിലെ വിപണി ട്രെൻഡ് തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് എത്താൻ സാധ്യതയുണ്ട്. വിവിധ വിഭാഗങ്ങളിലെ സ്വർണവില
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ച നിരക്ക് പ്രകാരം 18 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 10,745 രൂപയിലെത്തി.
വെള്ളി വിലയിൽ മാറ്റമില്ല, ഒരു ഗ്രാം വെള്ളിക്ക് 240 രൂപയാണ് നിരക്ക്. അതേസമയം, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) പുറത്തുവിട്ട
കണക്കുകൾ പ്രകാരം 18 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ കുറഞ്ഞ് 10,695 രൂപയായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 8330 രൂപയിലും, 9 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 5370 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ 240 രൂപയിൽ തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

