ഫിഫ ലോകകപ്പ് ചരിത്രത്തിലാദ്യമായി കാനഡ പ്രീ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നോക്കൗട്ട് റൗണ്ടിൽ ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കാനഡയുടെ ചരിത്രനേട്ടം.
ലോസ് ആഞ്ചലസിൽ നടന്ന മത്സരത്തിന്റെ അധിക സമയത്താണ് വിജയം നിർണ്ണയിച്ച ഗോൾ പിറന്നത്. സ്റ്റെഫാൻ എസ്റ്റാക്യോ ആണ് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ കാനഡയ്ക്കായി വിജയഗോൾ നേടിയത്.
മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ ഇരു ടീമുകളും തമ്മിൽ ശക്തമായ പോരാട്ടമാണ് നടന്നത്. ആദ്യ പകുതിയിൽ പന്തടക്കത്തിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ മികച്ചുനിന്നെങ്കിലും, കാനഡയുടെ ആക്രമണങ്ങൾ പലതവണ ദക്ഷിണാഫ്രിക്കൻ ഗോൾമുഖത്തെ പ്രതിരോധത്തിലാക്കി.
34-കാരനായ ക്യാപ്റ്റൻ റോൺവെൻ വില്യംസിന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ പ്രതിരോധനിര ഉറച്ചുനിന്നതോടെ കാനഡയുടെ പല മികച്ച മുന്നേറ്റങ്ങളും ലക്ഷ്യത്തിലെത്താതെ പോയി. എന്നാൽ അവസാന നിമിഷം ഗോൾ നേടി കാനഡ വിജയം ഉറപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

