പുതുമുഖ ബാലതാരം ആദി കേശവ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിദ്ധു എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത് പൂജപ്പുര കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം, സമകാലിക സമൂഹത്തിലെ ഗൗരവകരമായ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.
ഒരു സ്കൂൾ വിദ്യാർത്ഥിയായ സിദ്ധുവിന്റെ ജീവിതത്തിലൂടെ വികസിക്കുന്ന ഈ ചിത്രം, ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ കൊണ്ടും ചിന്തനീയമായ സംഭവങ്ങൾ കൊണ്ടും സമ്പന്നമാണ്. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് ജാഫർ ഇടുക്കി അവതരിപ്പിക്കുന്ന വ്യത്യസ്തമായ കഥാപാത്രമാണ്.
പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനമായിരിക്കും അദ്ദേഹത്തിന്റേതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. കൂടാതെ, ജസ്റ്റിസ് പഞ്ചാപകേശൻ യഥാർത്ഥ ജീവിതത്തിലെന്നപോലെ ജഡ്ജിയുടെ വേഷത്തിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ഷിയാരാ ഫാത്തിമ, സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ബാലാജി ശർമ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ദിലീപ് ഖാൻ, ഷൈൻ അനിരുദ്ധൻ, നഗരൂർ ഷാ, തമ്പാനൂർ ഷെരീഫ്, ഡോക്ടർ രജിത്കുമാർ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. അബിൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ.
അബിൻ, റീന പട്ടം എന്നിവർ ചേർന്നാണ് നിർമ്മാണം. സനന്ദ് സതീശൻ ഛായാഗ്രഹണവും, അനൂപ് രാജ് എഡിറ്റിംഗും നിർവഹിക്കുന്നു.
വിജു ശങ്കർ എഴുതിയ വരികൾക്ക് സാനന്ദ് ജോർജ്, ഡി ശിവപ്രസാദ് എന്നിവരാണ് സംഗീതം നൽകുന്നത്. സെപ്റ്റംബർ ആദ്യവാരം ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
പി ആർ ഒ – എ എസ് ദിനേശ്, മനു ശിവൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

