സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച ബദൽ പാത നിർദേശം സർക്കാർ ഗൗരവമായി പരിഗണിക്കുന്നു.
പദ്ധതിയുടെ തുടർനടപടികൾ ആലോചിക്കുന്നതിനായി തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വെച്ച് മുഖ്യമന്ത്രിയും ഇ. ശ്രീധരനും തമ്മിൽ കൂടിക്കാഴ്ച നടത്തി.
നിലവിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പദ്ധതികളെ അപേക്ഷിച്ച്, ഇ. ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ പാതയ്ക്ക് ഭൂമി ഏറ്റെടുക്കൽ നടപടികൾ വളരെ കുറച്ചുമാത്രം മതിയെന്നതാണ് സർക്കാരിനെ ഈ തീരുമാനത്തിലേക്ക് എത്തിക്കുന്നത്.
സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഈ നിർദേശം സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട ഇടക്കാല റിപ്പോർട്ട് ഇ.
ശ്രീധരൻ ഇതിനകം സർക്കാരിന് കൈമാറിയിട്ടുണ്ട്. പദ്ധതിയുടെ വിവിധ വശങ്ങളെക്കുറിച്ച് വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും.
രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

