മാസപ്പടി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നടപടികൾ തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഈ ആവശ്യം നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
ഇതിനെതിരെയുള്ള അപ്പീൽ ഹർജിയാണ് ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി വീണ വിജയനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചിരുന്നു, ഇതിനിടെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നോട്ടീസ് നൽകുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും.
റെയ്ഡിൽ കണ്ടെടുത്ത ഡയറിയുമായി ബന്ധപ്പെട്ട തെളിവ് ശേഖരണം ഇഡി ഊർജിതമാക്കിയിട്ടുണ്ട്.
ഇതിലെ മറ്റ് പേരുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 2019-ൽ അവസാനിപ്പിച്ച വീണയുടെ അബുദാബി ബാങ്ക് അക്കൗണ്ടും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ അക്കൗണ്ട് വഴിയുണ്ടായ സാമ്പത്തിക ഇടപാടുകൾ ഇഡി വിശദമായി പരിശോധിക്കും. റെയ്ഡിന്റെ ഭാഗമായി 242 അക്കൗണ്ടുകളിലായി 18.36 കോടി രൂപ ഇഡി മരവിപ്പിച്ചിരുന്നു.
ഇതിൽ വീണയുടെ മൂന്നോളം അക്കൗണ്ടുകളും ഉൾപ്പെടുന്നു. മറുഭാഗത്ത്, പിണറായി വിജയൻ, മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകളിലെ റെയ്ഡിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ പേരിൽ കണ്ണൂരിലും കോഴിക്കോടും സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്തു.
എഴുപതിലധികം പേർക്കെതിരെയാണ് നടപടിയുണ്ടായത്. തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പിടിയിലായ 12 സിപിഐഎം പ്രവർത്തകരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഇതിനിടയിൽ, പോലീസിനെതിരെ ഭീഷണി സ്വരത്തിലുള്ള പരാമർശവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു രംഗത്തെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

