പുറമറ്റം: സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കാട് തെളിക്കണമെന്ന കർശന നിർദ്ദേശം അധികൃതർ നൽകുമ്പോഴും, സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടവും പരിസരവും കാടുപിടിച്ച് നശിക്കുന്നു. പതിറ്റാണ്ടുകളോളം കുടുംബാരോഗ്യകേന്ദ്രം പ്രവർത്തിച്ചിരുന്ന **മഠത്തുംഭാഗം ഗ്യാലക്സിനഗറിലെ** സർക്കാർ വക കെട്ടിടവും പരിസരവുമാണ് ഇപ്പോൾ കാടുമൂടി വനസമാനമായ അവസ്ഥയിലായിരിക്കുന്നത്.
ഈ കെട്ടിടം അനാഥമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി ഈ പ്രദേശം മാറിയെന്ന ആശങ്കയിലാണ് നാട്ടുകാർ.
ഇത് സമീപവാസികൾക്കും ഈ വഴിയിലൂടെ സഞ്ചരിക്കുന്ന കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. **ഗ്യാലക്സിനഗർ–ചരലുംമൂട്ടിൽകടവ്** റോഡരികിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന്റെ മേൽക്കൂരയുടെ വലിയൊരു ഭാഗം മാസങ്ങൾക്ക് മുൻപ് തകർന്നു വീണിരുന്നു.
**2000** മുതൽ ഏഴ് വർഷത്തോളം **126-ാം നമ്പർ അങ്കണവാടി** ഇവിടെ പ്രവർത്തിച്ചിരുന്നു. എന്നാൽ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് അങ്കണവാടിയുടെ പ്രവർത്തനം പിന്നീട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി.
കെട്ടിടത്തിലെ ഓടുകളും തടി ഉരുപ്പടികളും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ സാധിക്കുമായിരുന്നെങ്കിലും, അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ മൂലം ഇവയെല്ലാം ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുകയാണ്. അടിയന്തരമായി കാട് തെളിച്ച് പ്രദേശം വൃത്തിയാക്കണമെന്നും നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

