ദില്ലി: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ ഒമാന് നേരെ കടുത്ത ഉപരോധ ഭീഷണിയുമായി അമേരിക്കൻ ഭരണകൂടം രംഗത്ത്. അന്താരാഷ്ട്ര ജലപാതയായ ഹോർമുസ് കടലിടുക്കിൽ യാത്രാസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
ഈ ജലപാതയിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ ടോൾ പിരിക്കാനോ സഹായിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഈ നീക്കം എല്ലാ രാഷ്ട്രങ്ങളും തള്ളിക്കളയണമെന്നാണ് അമേരിക്കയുടെ ആവശ്യം.
ഇറാനുമായി ചേർന്ന് ഇത്തരമൊരു നടപടിക്ക് ഒമാൻ മുതിർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസിൽ നടന്ന കാബിനറ്റ് യോഗത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. മറ്റുള്ളവരെപ്പോലെ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ഒമാൻ തയ്യാറായില്ലെങ്കിൽ സൈനിക നടപടി ഉൾപ്പെടെയുള്ളവ നേരിടേണ്ടി വരുമെന്ന തരത്തിൽ ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ വലിയ നയതന്ത്ര ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാദേശിക തർക്കങ്ങളിൽ ദീർഘകാലമായി മധ്യസ്ഥന്റെ പങ്ക് വഹിക്കുന്ന രാജ്യമാണ് ഒമാൻ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ കടുത്ത നയതന്ത്ര സമ്മർദ്ദമാണ് ഒമാൻ നേരിട്ടുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

