കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ട് സഭാനടപടികൾക്ക് തുടക്കം കുറിച്ചു. മെയ് 29, 2026 രാവിലെയാണ് സഭയിൽ ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നയപ്രഖ്യാപന പ്രസംഗം നടന്നത്.
ഗവർണറുടെ പ്രസംഗത്തിന് മുൻപായി പൊലീസ് ബാൻഡ് വന്ദേമാതരം ആലപിച്ചുവെങ്കിലും, ഗാനം പൂർണ്ണരൂപത്തിൽ അവതരിപ്പിച്ചില്ല. വന്ദേമാതരം പൂർണ്ണമായി വായിക്കണമെന്ന രാജ്ഭവന്റെ നിർദ്ദേശം സർക്കാർ അംഗീകരിക്കാത്തതിനെത്തുടർന്നാണ് ഗാനത്തിന്റെ ആദ്യ ഭാഗം മാത്രം ആലപിച്ചത്.
സഭയിലെത്തിയ ഗവർണർ രാജേന്ദ്ര ആർലേക്കറെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുഖ്യമന്ത്രി വി.ഡി. സതീശൻ, പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഇത് സർക്കാരിന്റെ പ്രഥമ നയപ്രഖ്യാപന പ്രസംഗമാണ്. അഴിമതിരഹിതമായ സുതാര്യമായ ഭരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് രാജേന്ദ്ര ആർലേക്കർ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

