ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ രൂക്ഷമായ വിമർശനങ്ങൾക്ക് പിന്നാലെ ‘പുതിയ തലമുറൈ’ എന്ന വാർത്താ ചാനലിനെതിരെ നടപടിയുമായി സംസ്ഥാന സർക്കാർ രംഗത്ത്. മുൻകൂർ നോട്ടീസോ വിശദീകരണമോ നൽകാതെ സർക്കാർ നിയന്ത്രണത്തിലുള്ള കേബിൾ നെറ്റ്വർക്കുകളിൽ നിന്ന് ചാനലിന്റെ സംപ്രേഷണം തടയുകയാണ് ചെയ്തത്.
സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചും, നീലാങ്കരയിലെ വസതിയിൽ നിന്ന് വിജയ് യാത്ര ചെയ്യുമ്പോൾ പൊതുജനങ്ങൾക്കും പോലീസിനും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ചാനൽ നേരത്തെ റിപ്പോർട്ടുകൾ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
കൂടാതെ, ദില്ലി സന്ദർശനം പൂർത്തിയാക്കി മടങ്ങവേ മാധ്യമങ്ങളോട് പ്രതികരിക്കാൻ വിജയ് തയ്യാറായിരുന്നില്ല. ദില്ലി സന്ദർശന വേളയിൽ മുഖ്യമന്ത്രിമാർ പതിവായി വാർത്താസമ്മേളനങ്ങൾ നടത്താറുണ്ടെങ്കിലും, വിജയ് മാധ്യമങ്ങളെ ഒഴിവാക്കിയത് ചാനൽ വിമർശിച്ചിരുന്നു.
ഈ റിപ്പോർട്ടുകളാണ് സർക്കാർ നടപടിക്ക് പ്രകോപനമായതെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തെ സ്റ്റാലിൻ സർക്കാരിനെ വിമർശിച്ചപ്പോഴും സമാനമായ രീതിയിൽ ചാനലിനെതിരെ നടപടികൾ സ്വീകരിച്ചിരുന്നു.
സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ചെന്നൈ പ്രസ് ക്ലബ്ബ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും, ചാനലിന്റെ സംപ്രേഷണം ഉടൻ പുനസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ചെന്നൈ പ്രസ് ക്ലബ്ബ് മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

