യാത്രക്കാരുടെ നീണ്ട നാളത്തെ ആവശ്യത്തിന് വിരാമമിട്ട് ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി വോൾവോ സർവീസ് വീണ്ടും ആരംഭിക്കുന്നു.
ഈ റൂട്ടിൽ മുൻപ് സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് അത് നിർത്തിവയ്ക്കുകയായിരുന്നു. ഈ സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എംപി അധികാരികളെ സമീപിച്ചിരുന്നു.
നിലവിൽ കർണാടകയിലേക്ക് ആലപ്പുഴയിൽ നിന്നും മൂകാംബികയിലേക്ക് മാത്രമാണ് കെഎസ്ആർടിസിയുടെ പ്രതിദിന സർവീസുള്ളത്. ഈ ബസ് ദിവസവും വൈകിട്ട് 5.30-നാണ് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്നത്.
വരുന്ന ഓണത്തിന് മുൻപായി തന്നെ ബെംഗളൂരു സർവീസ് യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ഡിപ്പോയിൽ വോൾവോ ബസ് ലഭ്യമല്ലാത്തതിനാൽ ആലപ്പുഴയ്ക്ക് പുതിയ ബസ് അനുവദിക്കേണ്ടതുണ്ട്.
സർവീസിനാവശ്യമായ ബസ് കെഎസ്ആർടിസിയുടെ പക്കലുണ്ടെന്നും നികുതി ഇളവ് സംബന്ധിച്ച അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് സർവീസ് ആരംഭിക്കാമെന്നും, ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി സി.പി.ജോൺ കെ.സി.വേണുഗോപാലിനെ ഔദ്യോഗികമായി അറിയിച്ചു. പുതിയ ബസ് അനുവദിക്കുന്നതോടെ ഓണക്കാലത്ത് ബെംഗളൂരു ഭാഗത്തുനിന്നും ജില്ലയിലേക്ക് എത്തുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും.
ഇത്തവണത്തെ ഓണാവധിക്കായി റെയിൽവേ പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകൾ ആലപ്പുഴ വഴി കടന്നുപോകാത്തത് വലിയ തോതിലുള്ള ജനരോഷത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ പുതിയ നീക്കം യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

