നസ്ലിൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മോളിവുഡ് ടൈംസിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ 5ന് തിയറ്ററുകളിൽ എത്തും.
ഒപ്പം പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മെയ് 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഇത് മാറ്റുകയായിരുന്നു.
നസ്ലിനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീന് എന്നിവരും മോളിവുഡ് ടൈംസിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് ആണ് നിർമിക്കുന്നത്.
‘മുകുന്ദന് ഉണ്ണി അസ്സോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്.
ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തില്‍. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്.
View this post on Instagram A post shared by Naslen (@naslenofficial) എഡിറ്റിംഗ്: നിധിന് രാജ് അരോള്‍ & ഡയറക്ടര്‍, സൗണ്ട് ഡിസൈന്‍ & മിക്സിംഗ്: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ഷന്‍: ആശിഖ് എസ്, കോസ്റ്റും: മാഷര്‍ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്:സുധര്‍മന്‍ വള്ളിക്കുന്ന്, ഫിനാന്‍സ് കണ്ട്രോളര്: ശിവകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, വിഎഫ്എക്സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്:ശ്രീക് വാരിയര്‍, മോഷന്‍ ഗ്രാഫിക്സ്: ജോബിന് ജോസഫ്, പി.ആര്.ഒ: എ എസ് ദിനേശ്, സ്റ്റില്‍സ്:ബോയക്, ഡിസൈന്‍സ്:യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റര്‍ടൈന്‍മെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. നിരവധി താരങ്ങൾ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒരു സിനിമയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

