തിരുവനന്തപുരത്ത് എസ്ഐ തൂങ്ങിമരിച്ച നിലയിൽ; മരണം നാളെ സർവീസിൽനിന്നു വിരമിക്കാനിരിക്കെ
തിരുവനന്തപുരം∙ ചിറയിന്‍കീഴില്‍ എസ്ഐയെ കുടുംബവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എആര്‍ ക്യാംപിലെ എസ്ഐ റാഫി (56) ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ അഴൂരിലെ ഒഴിഞ്ഞുകിടക്കുന്ന കുടുംബവീട്ടിലാണ് റാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാളെ സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കുകയായിരുന്നു റാഫി.
ഭാര്യയും രണ്ടു മക്കളുമുണ്ട്.
Also Read
തൈക്കാട് മേട്ടുക്കടയിലാണ് റാഫിയും കുടുംബവും താമസിക്കുന്നത്. ഇന്നലെ വൈകിട്ട് അഴൂരിലെ കുടുംബവീട്ടില്‍ പോയിവരാമെന്നു പറഞ്ഞാണ് റാഫി പോയത്.
ഇന്നു പുലര്‍ച്ചെ അയല്‍വാസികളാണ് റാഫിയുടെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

