കൊല്ലം പള്ളിമുക്കിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ കെ.എസ്.ഇ.ബി ജീവനക്കാർക്ക് നേരെ ആക്രമണം. പള്ളിമുക്ക് സെക്ഷൻ പരിധിയിൽ എൻ.എസ് സഹകരണ ആശുപത്രിക്ക് സമീപത്താണ് സംഭവം അരേരയത്.
പള്ളിമുക്ക് സെക്ഷനിലെ സബ് എഞ്ചിനീയർ ജിഷ, ഓവർസീയർ മുഹമ്മദ് നൗഫൽ എന്നിവർക്കാണ് മർദ്ദനമേറ്റത്. കേബിൾ അറ്റകുറ്റപ്പണികളുടെ ഭാഗമായി പ്രദേശത്ത് വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
ഈ പണികൾ പുരോഗമിക്കുന്നതിനിടയിലാണ് പ്രദേശത്തെ ഒരു വ്യാപാരി ഉദ്യോഗസ്ഥരുടെ അടുത്തേക്ക് എത്തി ആക്രമണം അഴിച്ചുവിട്ടത്. വൈദ്യുതി മുടങ്ങിയതുമൂലം തന്റെ വ്യാപാരം തടസ്സപ്പെട്ടു എന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥരെ മർദ്ദിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

