കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയെക്കുറിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നടത്തിയ പരാമർശങ്ങൾ ഔദ്യോഗിക പാർലമെന്റ് രേഖകളിൽ നിന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള ഒഴിവാക്കി. ബിൽക്കിസ് ബാനു ബലാത്സംഗ കേസിൽ പ്രതിയെ വെറുതെ വിടണമെന്ന് പ്രൾഹാദ് ജോഷി ആവശ്യപ്പെട്ടുവെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ആരോപണം.
ഈ പരാമർശത്തെ തുടർന്നാണ് സഭയിൽ വലിയതോതിൽ ബഹളമുണ്ടായത്. പ്രിയങ്കാ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷ അംഗങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രിയങ്ക മാപ്പ് പറയണമെന്നും പരാമർശം പിൻവലിക്കണമെന്നും ഭരണപക്ഷത്തുനിന്ന് ആവശ്യമുയർന്നു. കൂടാതെ, അവരെ സഭയിൽ നിന്ന് പുറത്താക്കണമെന്നുള്ള ആവശ്യങ്ങളും ഉയർന്നു വന്നു.
തന്റെ പ്രസ്താവനയിൽ മാപ്പ് പറയണമെന്നും പരാമർശം പൂർണ്ണമായും പാർലമെന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും മന്ത്രി പ്രൾഹാദ് ജോഷിയും ആവശ്യപ്പെടുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

