സംസ്ഥാനത്ത് അഴിമതിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരവകുപ്പ് പുതിയൊരു ജനകീയ ദൗത്യത്തിന് കൂടി രൂപം നല്കി. ‘ഓപ്പറേഷന് തൂഫാന്’ പിന്നാലെയാണ് വിജിലന്‍സ് വകുപ്പും വിജിലന്‍സ് ആന്‍ഡ് ആൻ്റി കറപ്ഷന്‍ ബ്യൂറോയും സംയുക്തമായി പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
അഴിമതിയെ വേരോടെ പിഴുതെറിയാൻ യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം ആവിഷ്കരിച്ചിരിക്കുന്നത്. ‘പ്രൊജക്റ്റ് സീറോ-വിജിലന്‍സ് വിസില്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരം ലയോള സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
ചടങ്ങില്‍ പ്രമുഖ രാഷ്ട്രീയ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം പ്രശസ്ത ചലച്ചിത്ര താരം നിവിന്‍ പോളിയും മുഖ്യാതിഥികളായി പങ്കെടുക്കും. ഇരുവരും ചേര്‍ന്നാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനമായ വിജിലന്‍സ് വിസില്‍ മുഴക്കുന്നത്.
യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ വിജിലന്‍സ് വകുപ്പ് ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

