ഇൻഡൽ ഓട്ടോമോട്ടീവ്സ് സംഘടിപ്പിച്ച ഇൻഡൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായുള്ള ട്രിവാൻഡ്രം സോൺ മത്സരങ്ങൾ സമാപിച്ചു. കൈരളി ഫോർഡിന്റെയും കൈരളി ടൊയോട്ടയുടെയും വിവിധ ടീമുകൾ മാറ്റുരച്ച പോരാട്ടത്തിൽ മികവ് പുലർത്തിയാണ് കൈരളി ഫോർഡ് ട്രിവാൻഡ്രം സോൺ ചാമ്പ്യൻമാർ ആയി മാറിയത്.
ജീവനക്കാരുടെ കായിക മികവും കൂട്ടായ പ്രവർത്തന മനോഭാവവും പ്രകടമാക്കിയ മത്സരങ്ങൾ കാണികൾക്കും ആവേശകരമായ അനുഭവമായി മാറി. ഇൻഡൽ ഓട്ടോമോട്ടീവ്സ് ഗ്രൂപ്പ് എച്ച് ആർ ഹെഡ് കെ എസ് ഉണ്ണികൃഷ്ണൻ കിക്ക്-ഓഫ് നിർവഹിച്ചുകൊണ്ട് ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കൈരളി ഫോർഡ് ഡിജിഎം വിവേക് രവീന്ദ്രൻ, കൈരളി ടൊയോട്ട സർവീസ് ഡിജിഎം പ്രമോദ് പി, കൈരളി ടൊയോട്ട
എച്ച്ആർ മാനേജർ പോൾ ജോസ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. ജീവനക്കാർക്കിടയിൽ ഐക്യവും സൗഹൃദവും വളർത്തുക, ടീം സ്പിരിറ്റ് ശക്തിപ്പെടുത്തുക, പരസ്പര സഹകരണവും ആരോഗ്യകരമായ മത്സര മനോഭാവവും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇൻഡൽ ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് സോണൽ എച്ച് ആർ മാനേജർ എബിൾ ജോസഫ് വ്യക്തമാക്കി.
സ്ഥാപനത്തിനുള്ളിലെ മികച്ച തൊഴിൽ സംസ്കാരം രൂപപ്പെടുത്തുന്നതിൽ ഇത്തരം കായിക പ്രവർത്തനങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ വാഹനവിപണിയിൽ ശക്തമായ സാന്നിധ്യമുള്ള ഇൻഡൽ ഓട്ടോമോട്ടീവ്സ്, ബിസിനസ് വളർച്ചയ്ക്കൊപ്പം ജീവനക്കാരുടെ ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കായികമേള സംഘടിപ്പിച്ചത്.
“വൺ ടീം, വൺ ഗെയിം, വൺ ചാമ്പ്യൻ!” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച ട്രിവാൻഡ്രം സോൺ ടൂർണമെന്റ്, മത്സരഫലങ്ങൾക്കപ്പുറം കൂട്ടായ്മയുടെയും ടീം സ്പിരിറ്റിന്റെയും വലിയ ആഘോഷമായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

