തലശ്ശേരിയിൽ വാടകക്കെടുത്ത വസതിയിൽ നിന്ന് നിരോധിത ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ യുവ ഡോക്ടർക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിച്ചു. പത്തനംതിട്ട സ്വദേശിയായ ഡോ.
അഖിലിന് (29) എതിരെയാണ് അന്വേഷണത്തിന്റെ ഭാഗമായി കേസെടുത്തിട്ടുള്ളത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട
അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ ഡോക്ടർ താമസിച്ചിരുന്ന വാടകവീടിന്റെ പരിസരത്ത് എത്തിയത്. ആ സമയത്ത് ഡോക്ടർ സ്ഥലത്തുണ്ടായിരുന്നില്ല.
എന്നാൽ വീടിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ മദ്യക്കുപ്പികളും മറ്റു സാധനങ്ങളും വ്യാപകമായി കിടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ട് വരുത്തുകയും ഇയാളുടെ സാന്നിധ്യത്തിൽ വീട് തുറന്ന് പരിശോധന നടത്തുകയും ചെയ്തു.
ഈ പരിശോധനയിലാണ് 0.32 ഗ്രാം എംഡിഎംഎയും അത് ഉപയോഗിക്കുന്നതിനുള്ള വിവിധ വസ്തുക്കളും കണ്ടെത്തിയത്. അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് എം.
നന്ദഗോപന്റെ കർശന നിർദേശപ്രകാരമായിരുന്നു ഈ പരിശോധനകൾ നടന്നത്. തുടർനടപടികളുടെ ഭാഗമായി ഡോക്ടർക്ക് നോയിസ് നൽകിയ ശേഷം വിട്ടയച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

