ഫ്രാൻസിലെ നാൻസി നഗരത്തിന് സമീപം ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. സ്കൈഡൈവിങ്ങിനായി പുറപ്പെട്ട
സംഘമാണ് ദുരന്തത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരിൽ സ്കൈഡൈവിങ് പരിശീലനം തേടിയ അഞ്ച് പേരും, അവരെ പരിശീലിപ്പിക്കുന്ന അഞ്ച് പേരും ഉൾപ്പെടെയുള്ളവരും വിമാനത്തിന്റെ പൈലറ്റുമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
നാൻസി-എസ്സി എയർഫീൽഡിൽ നിന്നും പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ഇതിനെത്തുടർന്ന് വിമാനം തകർന്നു വീഴുകയായിരുന്നു.
വിവരം അറിഞ്ഞയുടൻ തന്നെ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ സംഭവസ്ഥലത്ത് അടിയന്തര സഹായങ്ങളും തിരച്ചിലും പുരോഗമിക്കുകയാണ്.
വിമാനം തകർന്നു വീഴാനുണ്ടായ കൃത്യമായ കാരണം ഇതുവരെയും ലഭ്യമായിട്ടില്ല. സംഭവത്തിൽ പ്രോസിക്യൂട്ടർ ഓഫീസും പോലീസും മെഡിക്കൽ വിഭാഗവും സംയുക്തമായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

