പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി രംഗത്തെത്തി. ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടുകളിൽ പദ്ധതിയുടെ ലോഗോ പതിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി വ്യക്തമാക്കി.
നരേന്ദ്രമോദിയുടെ ചിത്രം പതിക്കുന്നതല്ല, മറിച്ച് പദ്ധതിയുടെ ഔദ്യോഗിക ലോഗോ സ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട
മന്ത്രി, 2023-ലെ സർക്കുലർ പ്രകാരം ലോഗോ നിർബന്ധമാണെന്നും വ്യക്തമാക്കി. “5 ലക്ഷം വീട് കൊടുത്തു എന്നാണ് കണക്ക്.
ലൈഫിൽ കൊടുത്ത 1,60000 വീട് കൊടുത്തത് ഈ പദ്ധതിയിൽ പെട്ടതാണ്. ലോഗോ വെക്കുന്നു എന്ന പേരിൽ വീട് ഇല്ലാതെ ആക്കാൻ പറ്റില്ല” എന്ന് കെ എം ഷാജി പറഞ്ഞു.
എൽഡിഎഫ് സർക്കാർ പദ്ധതിയുടെ കരാറിൽ നിന്ന് പിന്മാറിയത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്നും അദ്ദേഹം ആരോപിച്ചു. ചില മാധ്യമങ്ങൾ തന്റെ പ്രസ്താവനകൾ വളച്ചൊടിച്ച് തെറ്റായ പ്രചാരണം നടത്തുന്നുവെന്നും മന്ത്രി വിമർശിച്ചു.
മന്ത്രിയുടെ ഈ നിലപാടിനെതിരെ മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. കെ എം ഷാജിയുടേത് യുഡിഎഫ് നയത്തിന് വിരുദ്ധവും ബിജെപിക്ക് അനുകൂലവുമായ നിലപാടാണെന്ന് എ കെ ബാലൻ ആരോപിച്ചു.
“ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നുവെന്നും കേന്ദ്രത്തിനെതിരെ ഷാജിയും യുഡിഎഫും ഒന്നും പറയില്ല” എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയനെതിരെ മുൻപ് ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തിരിച്ചടിയാണ് ഇപ്പോൾ യുഡിഎഫിന് ലഭിക്കുന്നതെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

