അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വർഷം ഇന്ത്യ സന്ദർശിക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അടുത്ത വർഷം ട്രംപ് ഇന്ത്യയിൽ എത്തിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ, ഈ വർഷം പ്രതീക്ഷിച്ചിരുന്ന ക്വാഡ് ഉച്ചകോടി നടക്കാനുള്ള സാധ്യതകൾ മങ്ങിയിരിക്കുകയാണ്.
ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ ഇന്ത്യ സന്ദർശിക്കുമെന്ന സൂചന ഡൊണാൾഡ് ട്രംപ് നൽകിയിരുന്നു. കൂടിക്കാഴ്ചയിൽ മോദിയെ വാനോളം പുകഴ്ത്താനും അദ്ദേഹം തയ്യാറായി.
ഇന്ത്യ സന്ദർശനത്തിനായുള്ള മുന്നൊരുക്കങ്ങൾ യു.എസ് ഭരണകൂടം നടത്തിവരികയാണെന്നും ഇന്ത്യ അമേരിക്കയുടെ ഏറ്റവും അടുത്ത തന്ത്രപ്രധാന പങ്കാളികളിൽ ഒന്നാണെന്നും മാർക്കോ റൂബിയോ വിശദീകരിച്ചു. ഇന്ത്യ-യു.എസ് വ്യാപാരക്കരാർ ഉടൻ തന്നെ അന്തിമരൂപത്തിലെത്തുമെന്ന സൂചനകളും ഇതിനിടെ പുറത്തുവരുന്നുണ്ട്.
2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അഹമ്മദാബാദിൽ തനിക്ക് ലഭിച്ച ‘നമസ്തേ ട്രംപ്’ സ്വീകരണത്തെക്കുറിച്ചും അദ്ദേഹം ഓർമ്മ പുതുക്കിയിരുന്നു. സന്ദർശനത്തിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപനം കാത്തിരുന്നവർക്കിടയിലാണ് ഈ വർഷം അദ്ദേഹം ഇന്ത്യയിലെത്തില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

