പത്താം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷയുമായി ബന്ധപ്പെട്ട മൂല്യനിര്‍ണയത്തിലും പരീക്ഷാഫലത്തിലും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാകുന്ന ആശങ്കകളും സംശയങ്ങളും പരിഹരിക്കുന്നതിനായി സിബിഎസ്ഇ പ്രത്യേക ഹെല്‍പ്പ് ലൈന്‍ സംവിധാനം നിലവില്‍ വരുത്തി.
24 മണിക്കൂറും സേവനം ലഭ്യമാകുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് 1800-11-8004 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഏത് സമയത്തും ബന്ധപ്പെടാവുന്നതാണ്.
ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെയായിരിക്കും മറുപടികള്‍ ലഭ്യമാകുക. ഹിന്ദി, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളില്‍ സേവനം ലഭ്യമാകും.
‘ടെലി കൗണ്‍സിലിങ്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ സേവനം പരീക്ഷാഫലവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വേഗത്തിലുള്ള പരിഹാരം ഉറപ്പാക്കും.
ഇതിനോടൊപ്പം തന്നെ, വിശദമായ പരാതികള്‍ സമര്‍പ്പിക്കുന്നതിനായി [email protected] എന്ന ഇ-മെയില്‍ വിലാസവും സിബിഎസ്ഇ ലഭ്യമാക്കിയിട്ടുണ്ട്. മൂല്യനിര്‍ണയത്തില്‍ പുനഃപരിശോധന ആവശ്യമുള്ളവര്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസം ഉപയോഗപ്പെടുത്താവുന്നതാണ്.
പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിലുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഏറ്റെടുത്തതിന് പിന്നാലെയാണ് വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ സിബിഎസ്ഇ ഇത്തരമൊരു കടുത്ത നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

