കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു. ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനമൊഴിയണമെന്ന വ്യവസ്ഥ പാലിച്ചുകൊണ്ടാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ ലോക് ഭവനിലെത്തി ഗവർണറുടെ ഓഫീസിൽ രാജിക്കത്ത് കൈമാറി. ബെംഗളൂരുവിലെത്തുന്ന ഗവർണർ താവർചന്ദ് ഗഹ്ലോത് രാജിക്കത്ത് ഔദ്യോഗികമായി സ്വീകരിക്കും.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഈ ഘട്ടത്തെക്കുറിച്ച് വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. “രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിച്ചതും മുഖ്യമന്ത്രിയായതുമെല്ലാം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്നും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത സ്ഥാനത്താണ് താന്‍ എത്തിയതെന്നും സിദ്ധരാമയ്യ പറഞ്ഞു.” ഇത്തരമൊരു യാത്ര സാധ്യമാക്കിയവർക്കും തനിക്കെതിരായ വ്യാജപ്രചാരണങ്ങളെ പ്രതിരോധിച്ചവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
തനിക്കെതിരെ ഉയർന്ന വ്യക്തിപരമായ അധിക്ഷേപങ്ങളെയും തെറ്റായ പ്രചാരണങ്ങളെയും അദ്ദേഹം പരാമർശിച്ചു. എന്നിരുന്നാലും താൻ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോയിട്ടില്ലെന്നും, 550 വാഗ്ദാനങ്ങളിൽ 300 എണ്ണവും പൂർത്തിയാക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിലെ ജനങ്ങളെ സേവിക്കാൻ തനിക്ക് അവസരം നൽകിയതിന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. രാജ്യസഭയിലേക്ക് ഇല്ലെന്നും എംഎൽഎയായി തുടരുമെന്നും വ്യക്തമാക്കിയ സിദ്ധരാമയ്യ, നേതൃത്വത്തിന്റെ മറ്റു വാഗ്ദാനങ്ങൾ സ്നേഹപൂർവ്വം നിരസിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ചുമതലയേൽക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

