തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണ സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തരമായി ഇടപെട്ടു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന പൊലീസ് മേധാവിയെ മന്ത്രി നേരിട്ട് വിളിപ്പിക്കുകയായിരുന്നു.
പൊലീസ് സുരക്ഷയിലുണ്ടായ വീഴ്ചകളെക്കുറിച്ച് ഡിജിപി മന്ത്രിക്ക് നേരിട്ട് വിശദീകരണം നൽകും. റെയ്ഡിനിടെയുണ്ടായ സംഘർഷങ്ങൾ ആസൂത്രിതമാണെന്നാണ് ഇഡി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ന് നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഡി അസിസ്റ്റന്റ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെയാണ് ഇതിനകം കേസെടുത്തിട്ടുള്ളത്.
സുരക്ഷാ വീഴ്ചയും ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ കയ്യേറ്റവും അതീവ ഗൗരവമായാണ് സർക്കാർ നോക്കിക്കാണുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

