സൗദി അറേബ്യയിലെ ജയിലിൽ രണ്ട് പതിറ്റാണ്ടോളം നീണ്ട തടവുശിക്ഷ അനുഭവിച്ച കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം ഇന്ന് നാട്ടിലെത്തും.
രാവിലെ 7.25-ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിച്ചേരുന്നത്. സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട
കേസിലാണ് അബ്ദുൽ റഹീമിന് ശിക്ഷ ലഭിച്ചത്. നിയമനടപടികൾക്കൊടുവിൽ 34.35 കോടി രൂപ ദയാധനമായി നൽകിയാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്.
പ്രവാസി മലയാളികളുടെയും സുമനസ്സുകളുടെയും വലിയ തോതിലുള്ള കൂട്ടായ ഇടപെടലുകളാണ് ഈ വലിയ തുക സമാഹരിക്കാൻ സഹായിച്ചത്. കഴിഞ്ഞ 19-ാം തീയതിയാണ് ഇദ്ദേഹത്തിന്റെ തടവുശിക്ഷാ കാലാവധി പൂർത്തിയായത്.
സൗദിയിൽ പൊതു അവധി ദിനമായിരുന്നിട്ടും നടപടിക്രമങ്ങൾ പൂർത്തിയാക്കി മോചനത്തിനുള്ള വഴികൾ തുറക്കുകയായിരുന്നു. നാട്ടിലെത്തുന്ന അബ്ദുൽ റഹീമിനെ സ്വീകരിക്കാൻ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ വലിയൊരു നിര തന്നെ വിമാനത്താവളത്തിൽ കാത്തിരിപ്പുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

