ആലപ്പുഴ കരുവാറ്റയിൽ 38കാരനും 17കാരിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു
ആലപ്പുഴ∙ കരുവാറ്റയിൽ ട്രെയിനിനു മുന്നിൽ ചാടി യുവാവും വിദ്യാർഥിനിയും ആത്മഹത്യ ചെയ്തു. ചെറുതന കാനകേയിൽ ശ്രീജിത്ത് (38), പള്ളിപ്പാട് കാട്ടുപറമ്പിൽ വീട്ടിൽ മോഹനന്റെ മകൾ ദേവു (17) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കരുവാറ്റ റെയിൽവേ ക്രോസിനു സമീപമാണ് സംഭവം.
Also Read
തിരുവനന്തപുരം നോർത്ത് – അമൃത്സർ എക്സ്പ്രസിനു മുന്നിലേക്ക് ഇരുവരും എടുത്തുചാടുകയായിരുന്നു.
സംഭവത്തെ തുടർന്ന് ട്രെയിൻ ഹരിപ്പാട് 20 മിനിറ്റോളം പിടിച്ചിട്ടു. വിവാഹിതനായ ശ്രീജിത്ത്, രണ്ടു മക്കളുടെ പിതാവാണ്.
ദേവു പ്ലസ് വൺ വിദ്യാർഥിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

