തിരുനെൽവേലിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; 7 മരണം
കന്യാകുമാരി ∙ തിരുനെൽവേലി നാഞ്ചിനേരിക്ക് സമീപമുള്ള ദളപതിസമുദ്രത്തില് കാറുകൾ കൂട്ടിയിടിച്ച് ഏഴു മരണം. ഒരു കാറിലെ ആറു പേർ ഉൾപ്പെടെ 7 പേരാണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു അപകടം. മധുര മീനാക്ഷി ക്ഷേത്ര ദർശനം നടത്തി മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ നാഗർകോവിൽ ഭാഗത്തുനിന്നു വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
Also Read
കന്യാകുമാരി അഞ്ചുഗ്രാമം സ്വദേശികളാണ് മരിച്ചത്.
ഒട്ടേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

