.news-body p a {width: auto;float: none;} ബംഗളൂരു: പെണ്ണുകാണാൻ വീട്ടിലെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി അരലക്ഷം രൂപ കവർന്നതായി പരാതി. കർണാടകയിലെ ഹെബ്ബാളിലാണ് സംഭവം.
ബംഗളൂരു മതികേരെ സ്വദേശിയും റിയൽ എസ്റ്റേറ്റ് ഏജന്റുമായ യുവാവാണ് തട്ടിപ്പിനിരയായത്. ഒരു സംഘം സ്ത്രീകളും രണ്ട് വ്യാജ പൊലീസുകാരനും ചേർന്നാണ് 34കാരനായ യുവാവിൽ നിന്ന് പണം കവർന്നത്.
തനിക്ക് പറ്റിയ വിവാഹാലോചനകൾ ഉണ്ടെങ്കിൽ അറിയിക്കാൻ പരിചയമുള്ള ഒരു സ്ത്രീയോട് യുവാവ് പറഞ്ഞിരുന്നു. ഈ സ്ത്രീയാണ് ഒരു പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചിട്ടുണ്ടെന്നും പെണ്ണുകാണാൻ ഹെബ്ബാളിലെത്തണമെന്നും യുവാവിനോട് നിർദേശിച്ചത്.
പെൺകുട്ടിയുടെ ബന്ധുവെത്തി കൂട്ടികൊണ്ട് പോകുമെന്നാണ് യുവാവിനോട് പറഞ്ഞത്. തുടർന്ന് ഹെബ്ബാളിലെത്തിയ യുവാവിനെ ഗുഡ്ഡഹള്ളിയിലെ ഒരു വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
രണ്ട് സ്ത്രീകളാണ് ഈ വീട്ടിലുണ്ടായിരുന്നത്. ഇവർ യുവാവിനോട് കാര്യങ്ങൾ തിരക്കി.
ഇതിനിടെ സ്ത്രീകളിലൊരാൾ 1200 രൂപ കടം നൽകാമോയെന്ന് അഭ്യർത്ഥിച്ചു. അത്യാവശ്യമാണെന്നും ഉടൻ തിരിച്ചുനൽകാമെന്നും പറഞ്ഞാണ് യുവാവിനെകൊണ്ട് ഓൺലൈനായി പണം അയപ്പിച്ചത്.
പിന്നാലെ പുറത്തേയ്ക്ക് പോയ സ്ത്രീ അൽപം കഴിഞ്ഞപ്പോൾ തിരിച്ചെത്തി. യുവാവുമായി സംസാരിച്ചിരിക്കെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഇവിടെയെത്തി.
തങ്ങൾ പൊലീസുകാരാണെന്ന് പറഞ്ഞ ഇവർ യുവാവ് പെൺവാണിഭം നടത്തുകയാണെന്ന് ആരോപിച്ച് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവിനെ മുറിയിൽ പൂട്ടിയിട്ട
ഇവർ രണ്ട് ലക്ഷം രൂപ നൽകിയാൽ വിട്ടയയ്ക്കാമെന്ന് അറിയിച്ചു. കൈവശം ആകെയുണ്ടായിരുന്ന 50,000 രൂപ അയച്ചുനൽകിയപ്പോഴാണ് തട്ടിപ്പുകാർ 34കാരനെ വിട്ടയയ്ച്ചത്.
പിന്നാലെ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

