.news-body p a {width: auto;float: none;} സംവിധായകൻ ഉണ്ണി ആറന്മുളയെ കുറിച്ച് യൂട്യൂബ് ചാനലിലൂടെ ചില വെളിപ്പെടുത്തലുകളുമായി ആലപ്പി അഷ്റഫ്. മിലിട്ടറിയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഉണ്ണി, സിനിമാ മോഹത്തിൽ പെട്ട് തകർന്നുപോയ കാര്യങ്ങളാണ് അഷ്റഫ് വെളിപ്പെടുത്തുന്നത്.
ലക്ഷങ്ങളുടെ ആശുപത്രി ബിൽത്തുക വന്നപ്പോൾ എന്തുസംഭവിച്ചുവെന്നും അഷ്റഫ് പറയുന്നു ”സംവിധായകൻ ഉണ്ണി ആറന്മുള എനിക്കെന്നും പ്രിയപ്പെട്ട സുഹൃത്തായിരുന്നു.
മിലിട്ടറി ഓഡിറ്റിംഗ് വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. കുടുംബപരമായി വലിയ സാമ്പത്തിക ശേഷിയുള്ളയാൾ.
ഉണ്ണിയുടെ ജീവിതം കൊതിയോടെ നോക്കികണ്ടിട്ടുണ്ട്. സിനിമാക്കാരുമായി കൂട്ടുകൂടിയ ഉണ്ണിക്ക് സിനിമ തലയക്ക് പിടിച്ചു.
അങ്ങനെ സ്വന്തമായി ഒരു സിനിമ നിർമ്മിച്ചു. അഭിനയം ഒഴികെ ബാക്കി എല്ലാം ഉണ്ണി തന്നെ കൈകാര്യം ചെയ്തു.
രതീഷ് നായകനായും മമ്മൂട്ടി ഉപനായകനായും തുടങ്ങിയ ആ സിനിമയുടെ പേര് എതിർപ്പുകൾ എന്നായിരുന്നു. ഇടയ്ക്ക് കുറച്ചുനാൾ ഷൂട്ടിംഗ് നിശ്ചലമായി.
അപ്പോഴേക്കും മമ്മൂട്ടിയുടെ മാർക്കറ്റ് വാല്യൂ ഉയർന്നു. ഉണ്ണിയുടെ ഈ ചിത്രത്തിലാണ് ഉർവശി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്.
പടം വൻ പരാജയമായി. അതോടെ കുടുംബക്കാർക്കും ഉണ്ണിയോട് എതിർപ്പായി.
കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായതോടെ ഭൂസ്വത്തുക്കൾ പലരുടെയും പേരിലായി. നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനായി ജോലി രാജിവച്ച് ബാക്കിയുള്ള സ്വത്തുക്കളും വിറ്റ് അടുത്ത സിനിമയും എടുത്തു.
അതും പരാജയമായതോടെ എല്ലാം തകർന്നു. ജീവിതം വഴിമുട്ടി, ഭക്ഷണത്തിന് പോലും വിഷമിക്കുന്ന ഘട്ടത്തിൽ ഉണ്ണിയെ സഹായിക്കാൻ ഒരാൾ എത്തി.
സാക്ഷാൽ മമ്മൂട്ടി. കാര്യങ്ങൾ മനസിലാക്കിയ മമ്മൂട്ടി എല്ലാ മാസവും ഉണ്ണിയുടെ അക്കൗണ്ടിലേക്ക് 11000 രൂപവീതം എത്തിക്കണമെന്ന് തന്റെ ഓഫീസിൽ വിളിച്ച് നിർദേശം നൽകി.
എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി ആ പണം എത്തിക്കൊണ്ടിരുന്നു. കൊവിഡ് പിടിപെട്ട് ഉണ്ണി ആറന്മുള ആശുപത്രിയിലായി.
ബൈ സ്റ്റാൻഡറെ ഒരു സുഹൃത്ത് ഏർപ്പാടാക്കിയിരുന്നു. അയാൾ മമ്മൂട്ടി അയച്ചു കൊടുത്തിരുന്ന തുകയെല്ലാം എടിഎം കാർഡ് കൈക്കലാക്കിയതിലൂടെ അടിച്ചെടുക്കുകയായിരുന്നു.
രോഗം ഭേദമായ ഉണ്ണിയുടെ ആശുപത്രിച്ചെലവ് എഴ് ലക്ഷം രൂപയായിരുന്നു. ബിൽ തുക മുഴുവൻ മമ്മൂട്ടി അടച്ചു.
ഒരിക്കൽ ഒരു ചാനലിലെ അവതാരകൻ ഉണ്ണിയെ ഇരുത്തികൊണ്ട് പറഞ്ഞത്, ഉണ്ണിയെ ഇത്രയും കാലം എല്ലാ സഹായവും നൽകി സംരക്ഷിച്ചത് സുരേഷ് ഗോപിയാണെന്ന്. സുരേഷ് ഗോപിക്ക് ഉണ്ണിയെ അറിയാമോ എന്നുപോലും സംശയമാണ്.
പിന്നീട് ആറന്മുളയിൽ വച്ചുതന്നെയാണ് ഉണ്ണി മരണപ്പെട്ടത്. ” …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

