മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക വിജയ്.
ഏതാനും ദിവസം മുന്‍പായിരുന്നു സ്വാസിക വിജയിയുടെയും പ്രേം ജേക്കബിന്റെയും വിവാഹം. സുഹൃത്തുക്കളും ആരാധകരും ആഘോഷമാക്കിയ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.
മനോഹരമായ വിവാഹ ചിത്രങ്ങള്‍ക്കൊപ്പം വിശേഷങ്ങളും പങ്കുവച്ച് സ്വാസികയും ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നു. കല്യാണത്തിന് വന്ന് കട്ടയ്ക്ക് കൂടെ നിന്ന സുഹൃത്തുക്കളുടെ എല്ലാം ചിത്രങ്ങള്‍ സ്വാസിക ഇന്‍സ്റ്റഗ്രാം പോസ്റ്റായും സ്റ്റോറിയായും എല്ലാം പങ്കുവച്ചിട്ടുണ്ട്.
സ്വാസികയെ കൊളാബ് ചെയ്ത് സ്റ്റോറിയിട്ടവരും ഒരുപാടാണ്. അക്കൂട്ടത്തില്‍ അതാ കിടക്കുന്നു ഫസ്റ്റ്നൈറ്റ് അപാരതയും!
‘ഒരു ദിവസം മുഴുവന്‍ അവള് കാത്തിരുന്നപ്പോള്‍ ഞങ്ങള്‍ നല്കിയ ടാസ്ക്’ എന്ന് പറഞ്ഞാണ് നിശാന്ത് മേനോന് വീഡിയോ പങ്കുവച്ചത്. ‘ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് കുളമാക്കാന്‍ ശ്രമിയ്ക്കുന്ന കസിന്‍സ്’ എന്ന് പറഞ്ഞ് ഒരു വീഡിയോ സ്വാസിക സ്റ്റോറിയാക്കിയും ഇട്ടതോടെ വൈറലാവുകയായിരുന്നു.
പ്രേം ജേക്കബും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. രാത്രിയായിട്ടും വിടാതെ പിന്തുടരുന്ന ചില കസിന്സിനെയും, എന്താണ് ചെയ്യേണ്ടത് എന്നറിയാതെ തല ചൊറിയുന്ന സ്വാസികയെ അവസാനം മുറിയിലിട്ട് പൂട്ടുന്നതും എല്ലാം വീഡിയോയില്‍ കാണാം.
രസകരമായ വീഡിയോ മറ്റ് സുഹൃത്തുക്കളും ഏറ്റെടുത്തിട്ടുണ്ട്. ദുൽഖർ പ്രദർശനത്തിനെത്തിക്കുന്ന ‘കടകൻ’; ‘പ്രണയ വിലാസ’ത്തിന് ശേഷം ഹക്കീം ഷാജഹാൻ ഒന്നിച്ച് സീരിയലുകള്‍ ചെയ്തതോടെ സുഹൃത്തുക്കള്‍ ആയവരാണ് പ്രേമും സ്വാസികയും.
അതോടെ തന്നെ പല ഗോസിപ്പുകളും ഉണ്ടായെങ്കിലും, ഇല്ല ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ് എന്ന് ഇരുവരും പ്രതികരിച്ചു. എന്നാല്‍ പിന്നീടാണ് ആ സൗഹൃദം പ്രണയമായി മാറിയത് എന്ന് സ്വാസിക പറയുന്നു.
പ്രേമിനോട് ആ ഫീലിങ് തോന്നിയപ്പോള്‍ തുറന്ന് പറഞ്ഞത് താന്‍ തന്നെയാണ് എന്നും സ്വാസിക പറഞ്ഞിരുന്നു. സുരേഷ് ഗോപി, ദിലീപ്, അനുശ്രീ, ശ്വേത മേനോന് തുടങ്ങിയ ബിഗ്ഗ് സ്ക്രീന്‍ താരങ്ങളും സജീവമായതോടെ കല്യാണം ആഘോഷമായി.
Last Updated Jan 27, 2024, 10:03 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

