മഹാരാഷ്ട്രയിലെ മൊത്തവ്യാപാര വിപണിയിൽ ഉള്ളിയുടെ വിലയിൽ ഉണ്ടായ വൻ ഇടിവ് കർഷകരെ വലിയ പ്രതിസന്ധിയിലാക്കി. ഒരു കിലോഗ്രാം നല്ലയിനം ഉള്ളിക്ക് നിലവിൽ 8 മുതൽ 10 രൂപ വരെ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.
ക്വിന്റലിന് 800 മുതൽ 1000 രൂപ വരെയാണ് നിരക്ക്. ഗുണനിലവാരം കുറഞ്ഞ ഉള്ളിയാണെങ്കിൽ കിലോഗ്രാമിന് 1 മുതൽ 4 രൂപ വരെ എന്ന നിരക്കിലേക്ക് വില താഴ്ന്നു.
ഒരു ക്വിന്റൽ ഉള്ളി ഉൽപാദിപ്പിക്കാൻ ഏകദേശം 1800 രൂപയോളം ചെലവ് വരുമ്പോഴാണ് ഇത്തരത്തിൽ വൻ നഷ്ടത്തിൽ കർഷകർക്ക് വിൽക്കേണ്ടി വരുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ഉണ്ടായ കയറ്റുമതി തടസ്സവും, പ്രാദേശിക വിപണിയിൽ ഉള്ളിയുടെ ലഭ്യത വർധിച്ചതുമാണ് നിലവിലെ വിലയിടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സാധാരണയായി മഴക്കാലത്തേക്കായി കർഷകർ കരുതിവെക്കാറുള്ള ഉള്ളി, കയറ്റുമതി പ്രതിസന്ധി നീളുമെന്ന ആശങ്കയിൽ വിപണിയിലെത്തിച്ചത് വിതരണത്തിലെ അസന്തുലിതാവസ്ഥയ്ക്ക് വഴിവെച്ചു. മൊത്തവ്യാപാര വിലയിലുണ്ടായ ഈ കടുത്ത ഇടിവിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര നാസിക്കിലെ നന്ദ്ഗാവ് എപിഎംസി മാർക്കറ്റ് പരിസരത്ത് കർഷകർ ഉള്ളി റോഡിൽ തള്ളിക്കൊണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

