മലങ്കര ഓർത്തഡോക്സ് സഭ ഏർപ്പെടുത്തിയ 2026-ലെ മികച്ച കർഷകനുള്ള അവാർഡിന് ഫാദർ കോശി ജോർജ് വരിഞ്ഞവിള അർഹനായി. ആത്മീയ ശുശ്രൂഷകൾക്കൊപ്പം കാർഷിക മേഖലയിലും മാതൃകാപരമായ മുന്നേറ്റം കാഴ്ചവെച്ചതിനാണ് സഭയുടെ ഈ ആദരം.
നിലവിൽ വരിഞ്ഞവിള സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയും, വരിഞ്ഞവിള സെൻറ് മേരീസ് സ്കൂൾ മാനേജറുമാണ് അദ്ദേഹം. ഒക്ടോബർ മാസം 30 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.15-ന് പരുമല സെമിനാരി അങ്കണത്തിൽ നടക്കുന്ന കർഷക സംഗമത്തിൽ വെച്ച് പുരസ്കാരം സമർപ്പിക്കും.
കർഷകസംഗമം കേരള ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഫാദർ കോശി ജോർജിന് അവാർഡ് നൽകി ആദരിക്കും.
കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി, ഈ വർഷത്തെ കർഷക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ മികച്ച കർഷകനുള്ള അവാർഡും പ്രത്യേക പുരസ്കാരവും ഫാദർ കോശി ജോർജിന് നേരത്തെ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ പരസ്പര സ്നേഹവും സഹിഷ്ണുതയും വളർത്തുന്നതിനായി അദ്ദേഹം നൽകിയ സതുത്യർഹമായ സംഭാവനകളെ മുൻനിർത്തി 2023 ഡിസംബർ 11-ന് മുൻ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ വെച്ച് ‘മത സാഹോദര്യത്തിന്റെ കാവലാൾ’ എന്ന് വിശേഷിപ്പിച്ച് അദ്ദേഹത്തെ പൊന്നാട
നൽകി ആദരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

