മലപ്പുറം മുണ്ടേരി നീര്‍പ്പുഴയ്ക്ക് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
അപ്പന്‍കാപ്പ് നഗര്‍ സ്വദേശിനിയായ നിഷ (37) ആണ് മരിച്ചത്. നാലു ദിവസത്തോളം പഴക്കം തോന്നിക്കുന്നതാണ് മൃതദേഹം.
സംഭവവുമായി ബന്ധപ്പെട്ട് അപ്പന്‍കാപ്പ് നഗര്‍ സ്വദേശിയായ സുരേഷ് (43) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. കുറച്ചുനാളുകളായി സുരേഷിനൊപ്പം മുണ്ടേരി ഏട്ടപ്പാറ നഗറിലാണ് നിഷ താമസിച്ചു വന്നിരുന്നത്.
നഗരത്തില്‍ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം അകലെ നൂല്‍പ്പുഴയുടെ ചെമ്പാലിയിലാണ് നിഷയുടെ മൃതദേഹം കണ്ടെത്തിയത്. പിടിയിലായ സുരേഷ് മുന്‍പും മറ്റൊരു കൊലപാതക കേസില്‍ പ്രതിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
തന്റെ രണ്ടാം ഭാര്യയായ മലച്ചി നഗറിലെ രമണിയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ മുമ്പ് പ്രതിയായിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

