മലയാള സാഹിത്യ-സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമായി പ്രമുഖ സാഹിത്യകാരൻ ടി. കെ.
ഡി. മുഴപ്പിലങ്ങാട് വിടപറഞ്ഞു.
അദ്ദേഹത്തിന് 80 വയസ്സായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.
ടി. കെ.
ദാമോദരൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. നോവൽ, കഥ, കവിത, നാടകം, ബാലസാഹിത്യം തുടങ്ങി സാഹിത്യത്തിന്റെ വിവിധ ശാഖകളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

