തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട
പരാതിയിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാൻ വിജിലൻസിന് കോടതിയുടെ നിർദേശം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
ഗണേഷ് കുമാർ മന്ത്രിയായിരിക്കെ, ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് വഴിവിട്ട് സഹായം നൽകിയെന്നായിരുന്നു പ്രധാന ആരോപണം. ഇവരുടെ എക്സ്പോർട്ടിങ്ങ് കമ്പനിക്ക് മിൽമ, കേരഫെഡ് എന്നിവയുടെ ടെൻഡറുകൾ അനുവദിച്ചതിൽ വലിയ തോതിൽ അഴിമതിയും അധികാര ദുർവിനിയോഗവും നടന്നിട്ടുണ്ടെന്നാണ് പരാതിക്കാരന്റെ വാദം.
എറണാകുളം സ്വദേശിയാണ് ഈ വിഷയത്തിൽ പരാതിയുമായി കോടതിയെ സമീപിച്ചത്. ഇയാൾ ഇതിനുമുമ്പ് വിജിലൻസ് ഡയറക്ടർ ഉൾപ്പെടെയുള്ളവർക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു.
ഈ ഹർജിയിലാണ് ഇപ്പോൾ കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. കേസിൽ അടുത്ത മാസം 20-നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ കർശന നിർദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

