ആലുവയിൽ പോക്സോ കേസ് അതിജീവിതയായ പതിനാറുകാരിയെ കാണാതായതായി പരാതി. എടത്തല പൊലീസ് സ്റ്റേഷന് സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതൽ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.
സ്ഥാപന അധികൃതരും കുടുംബാംഗങ്ങളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടി എടത്തല ഓട്ടോ സ്റ്റാൻഡിൽ എത്തി ഓട്ടോ വിളിച്ച് ആലുവ നഗരത്തിലേക്ക് പോയതായും, ആലുവ റെയിൽവേ സ്റ്റേഷനിൽ കുട്ടിയെ എത്തിച്ചതായി ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കൂടാതെ, പോക്സോ കേസ് പ്രതിയുടെ ഫോൺ നമ്പറിലേക്ക് കുട്ടി വിളിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കായംകുളം സ്വദേശിയാണ് കേസിലെ പ്രതിയെന്ന് പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് വ്യാപകമായ അന്വേഷണമാണ് നിലവിൽ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

