എറണാകുളം ആലുവ മണപ്പുറത്ത് ഉണ്ടായ സംഘർഷത്തിനിടയിൽ യുവാവിന്റെ വാഹനം അഗ്നിക്കിരയാക്കി. കരിമുകൾ സ്വദേശി യദുവിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പെരുമ്പാവൂർ സ്വദേശിയായ സത്യൻ തീവെച്ച് നശിപ്പിച്ചത്.
കഴിഞ്ഞ രാത്രിയായിരുന്നു സംഭവം അരങ്ങേറിയത്. പെയിന്റിംഗ് തൊഴിലാളിയായ യദു പുഴയോരത്ത് ചൂണ്ടയിട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ ആക്രമണം ഉണ്ടായത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് സത്യനും മണപ്പുറത്ത് ചായക്കച്ചവടത്തിനെത്തിയ സംഘത്തിലെ ഒരാളും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. അന്ന് ഇരുവിഭാഗത്തെയും തമ്മിൽ പിടിച്ചുമാറ്റിയത് യദു ആയിരുന്നു.
തന്നോട് തർക്കിച്ച ആളുടെ സഹായിയാണ് യദു എന്ന് തെറ്റിദ്ധരിച്ചാണ് സത്യൻ ഈ കൃത്യം നിർവഹിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.
തുടർന്ന് പ്രതിയായ സത്യനെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

