പെരുമ്പാവൂർ: കുറുപ്പുംപടി സർക്കിൾ ഇൻസ്പെക്ടർ (സി ഐ) രാജേഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ വിജിലൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 40,000 രൂപ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
പരിശോധനാ വേളയിൽ, നിലവിൽ ഒരു കേസിലെ പ്രതിയായ വ്യക്തി സിഐയുടെ ക്വാർട്ടേഴ്സിൽ സന്നിഹിതനായിരുന്നു എന്നത് ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. ഇയാൾ എന്തിനാണ് ഔദ്യോഗിക വസതിയിൽ എത്തിയതെന്ന് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാൻ സിഐക്ക് സാധിച്ചിട്ടില്ല.
പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ചും തുക കൈക്കൂലി ഇനത്തിൽ ലഭിച്ചതാണോ എന്ന കാര്യത്തിലും വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥനും കേസിലെ പ്രതിയും തമ്മിലുള്ള വഴിവിട്ട
ബന്ധമാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്ന് വിജിലൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. രാജേഷ് കുമാറിനെതിരെ കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്നും വരും ദിവസങ്ങളിൽ നടപടികൾ കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

