കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സജിത റാണിയെ നിയമിച്ച ഗവർണറുടെ നടപടി ജനാധിപത്യ, ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.
സഞ്ജീവ് ആരോപിച്ചു. ചാൻസലർ പദവി ദുർവിനിയോഗം ചെയ്ത് സർക്കാർ സമർപ്പിച്ച പാനലിനെ മറികടന്നാണ് ഈ നിയമനം നടത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ സർവകലാശാലകളെ സംഘപരിവാർ അജണ്ടകൾക്ക് വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്നും, ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാല വിഷയത്തിൽ ഗവർണറുമായി നടക്കുന്നത് കേവലം നാടകീയമായ വിയോജിപ്പുകളല്ലെന്ന് പ്രതിപക്ഷമായ യു.ഡി.എഫ് തിരിച്ചറിയണമെന്നും സംഘടന ആവശ്യപ്പെട്ടു.
വി.ഡി. സതീശനും ഗവർണറും തമ്മിൽ അടുത്തിടെ നടന്ന സൗഹൃദ കൂടിക്കാഴ്ച ഈ നിയമനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുരൂഹത സൃഷ്ടിക്കുന്നതാണെന്നും സഞ്ജീവ് ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ ടി. സിദ്ധിഖ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പ്രതിപക്ഷവും തങ്ങളുടെ നിലപാട് പരസ്യമായി വ്യക്തമാക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെടുന്നു.
സർക്കാർ നൽകിയ പാനൽ തള്ളിക്കൊണ്ടുള്ള ഗവർണറുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ നിയമപരവും രാഷ്ട്രീയവുമായ എല്ലാ വഴികളും ഉപയോഗിച്ച് പോരാടുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

